പാലാ; പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ചരിത്ര വിജയം. കെ.എം മാണിയെന്ന സമുന്നതനായ രാഷ്ട്രീയ നേതാവിലൂടെ വര്‍ഷങ്ങളായി ഭരണം നടത്തിയിരുന്ന യുഡിഎഫിന് വലിയ തിരിച്ചടി നല്‍കിക്കൊണ്ട് എല്‍ഡിഎഫിന്റെ മാണി സി കാപ്പന്‍ 2937 വോട്ട് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫിന്റെ ജോസ് ടോമിന് 51194 വോട്ടും എന്‍ഡിഎയുടെ എന്‍ ഹരിക്ക് 18044 വോട്ടും ലഭിച്ചു.
വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ വലിയ ആധിപത്യം നിലനിര്‍ത്തിയാണ് മാണി സി കാപ്പന്‍ മുന്നേറിയത്. ആദ്യം വോട്ടെണ്ണിയ കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള രാമപുരത്ത് നിന്ന് തന്നെ വ്യക്തമായ ലീഡ് നേടിയതോടെ എല്‍ഡിഎഫ് വിജയം പ്രതീക്ഷിച്ചിരുന്നു. പിന്നീട് വോട്ടെണ്ണിയ ഏഴ് പഞ്ചായത്തിലും മാണി സി കാപ്പന്റെ കുതിപ്പ് തുടര്‍ന്നു. യുഡിഎഫിനേയും എന്‍ഡിഎയേയും ചിത്രത്തിലേ ഇല്ലാതാക്കിയാണ് എല്‍ഡിഎഫ് മുന്നേറിയിരുന്നത്.
വോട്ടെണ്ണലിന്റെ ഇടയില്‍ത്തന്നെ കേരള കോണ്‍ഗ്രസ് എമ്മില്‍ വാക്കേറ്റം ആരംഭിച്ചിരുന്നു. ബിജെപി എല്‍ഡിഎഫിന് വോട്ട് മറിച്ചെന്ന് ജോസ് ടോം ആരോപിച്ചു.
ജോസ് കെ.മാണി വിഭാഗത്തിന്റെ വോട്ടാണ് മറിഞ്ഞതെന്ന് പി.ജെ.ജോസഫ് കുറ്റപ്പെടുത്തി. രാമപുരത്ത് വോട്ട് ചോര്‍ച്ച പാര്‍ട്ടി പരിശോധിക്കുമെന്ന് തോമസ് ചാഴികാടന്‍ എം.പി പറഞ്ഞു.
നേരത്തെ പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും മറ്റുമായി വലിയ വിവാദവും വാക്കേറ്റങ്ങളും കേരള കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു.
പാലായിലെ തെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് പറഞ്ഞ യുഡിഎഫിന് വലിയ തിരിച്ചടിയാണ് തോല്‍വി. അതേസമയം വെറും നാല് മാസ് മുന്‍പ് ലോക്‌സഭ ഇലക്ഷനിലേറ്റ പരാജയത്തില്‍ നിന്നും വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലേക്കുമുള്ള വലിയ ഊര്‍ജമാണ് എല്‍ഡിഎഫിന് ലഭിച്ചത്. അത് യുഡിഎഫിന്റെ സിറ്റിങ് സീറ്റില്‍ ആണെന്നത് പ്രതീക്ഷ ഇരട്ടിയാക്കുന്നുമുണ്ട്.

