Trending

ശരീരത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന രക്തശാലി അരി വെള്ളൂർ ഗ്രാമത്തിൽ നിന്നുംഇനി കേരളത്തിലെ വിവിധ ഔട്ട്ലെറ്റുകളിലേക്ക്

ശരീരത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന പോഷക ഘടകങ്ങൾ അടങ്ങിയ,ഔഷധമായി ഉപയോഗിക്കാമെന്നും കണ്ടെത്തിയ രക്തശാലി അരി,കാർഷിക വൃത്തിക്ക് പേരുകേട്ട വെള്ളൂർ ഗ്രാമത്തിൽ നിന്നുംഇനി കേരളത്തിലെ വിവിധ ഔട്ട്ലെറ്റുകളിൽ ലഭ്യമാണ്.കാർഷിക വികസന വകുപ്പിന്റെ നേതൃത്വത്തിൽ,വെള്ളനൂർ ഓർഗ ഫുഡ് വിപണിയിൽ എത്തിക്കുന്ന രക്തശാലി അരിയുടെവിപണന ഉദ്ഘാടനവും ,,ഫ്ലാഗ് ഓഫ് കർമ്മവും വെള്ളനൂർ വിരിപ്പിലെ കരിക്കനാരി സുനിൽ കുമാറിൻ്റെ വീട്ടിൽ കുന്നമംഗലം എംഎൽഎ പിടിഎ റഹീം നിർവഹിച്ചു.വർഷങ്ങളായി കാർഷിക രംഗത്ത് നൂതന പരീക്ഷണങ്ങൾ നടത്തുന്ന കർഷകനാണ് സുനിൽകുമാർ .വിശ്വൻ വെള്ളലശ്ശേരി സ്വാഗതം പറഞ്ഞ പരിപാടിയിൽ ,വാർഡ് മെമ്പർ ശ്രീജ പൂളക്കമണ്ണിൽ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ അഗ്രി ഓഫീസർടിപി അബ്ദുൽ മജീദ് പദ്ധതി വിശദീകരണം നടത്തി.രാമചന്ദ്രൻമണ്ണാറത്ത്, ഭരതൻ കരിക്കിനാരി,സിപി സന്തോഷ് , ഒകെജനാർദ്ദനൻതുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!