എഐ ക്യാമറയില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തല എംഎല്‍എയും നല്‍കിയ പൊതുതാത്പര്യഹര്‍ജി ഹൈക്കോടതി തള്ളി. ക്യാമറ സ്ഥാപിച്ചതില്‍ അഴിമതി ആരോപിച്ചായിരുന്നു ഹര്‍ജി. എന്നാല്‍ സര്‍ക്കാര്‍ നിലപാടിന് കോടതിയുടെ അംഗീകാരം ലഭിക്കുകയായിരുന്നു. തെളിവില്ലെന്ന് കോടതി പറഞ്ഞു. യാതൊരു തെളിവും ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ല. കരാറില്‍ കോടതി ഇടപെടുന്നില്ല എന്നും അറിയിച്ചു.
എ ഐ ക്യാമറയ്‌ക്കെതിരായ ആരോപണം: വി ഡി സതീശന് തിരിച്ചടി, പൊതുതാത്പര്യ ഹര്‍ജി തള്ളി ഹൈക്കോടതി

