National News

രാജ്യത്തെ 277 എംഎല്‍എമാരെ വാങ്ങാന്‍ ബിജെപി ചെലവിട്ടത് 5,500 കോടി രൂപ; ഗുരുതര ആരോപണവുമായി കെജ്രിവാള്‍

എംഎല്‍എമാരെ വാങ്ങാന്‍ ബിജെപി 5,500 കോടി രൂപ ചെലവിട്ടുവെന്ന ഗുരുതര ആരോപണവുമായി എഎപി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാള്‍. വെള്ളിയാഴ്ച ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോഴാണ് അദ്ദേഹം ഈ ആരോപണം ഉന്നയിച്ചത്.

‘വിവിധ പാര്‍ട്ടികളുടെ ഭാഗമായി മത്സരിച്ച് പിന്നീടു ബിജെപിയില്‍ ചേര്‍ന്നത് ഇതുവരെ 277 എംഎല്‍എമാരാണ്. അവര്‍ക്ക് 20 കോടി വീതം വാഗ്ദാനം നല്‍കിയിട്ടുണ്ടെങ്കില്‍ ആകെ 277 എംഎല്‍എമാര്‍ക്കായി 5,500 കോടിയാണ് ബിജെപി ചെലവാക്കിയിട്ടുള്ളത്.’

‘ഇന്ത്യയിലുടനീളം ബിജെപി ‘ഓപ്പറേഷന്‍ ലോട്ടസ്’ നടത്തിക്കൊണ്ടിരിക്കുന്നു. അടുത്തിടെ അവര്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിച്ചു. ഇപ്പോള്‍ ജാര്‍ഖണ്ഡിനെയാണ് നോട്ടമിടുന്നത്. വീണ്ടും ഡല്‍ഹിയില്‍ കണ്ണുവെയ്ക്കുന്നു. എഎപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വലിയ ഗൂഢാലോചനയാണ് നടത്തിയത്’ കെജ്രിവാള്‍ പറഞ്ഞു.

ബിജെപിയുടെ ഈ കുതിരക്കച്ചവടം ആണ് രാജ്യത്ത് നാണ്യപ്പെരുപ്പം വര്‍ധിപ്പിക്കുന്നത്. ജനങ്ങളുടെ പണം വച്ചാണ് അവര്‍ എംഎല്‍എമാരെ വാങ്ങിയത്. സാധാരണക്കാരുടെ ചെലവില്‍ എംഎല്‍എമാരെ വാങ്ങുകയാണ് ബിജെപി. നാണ്യപ്പെരുപ്പം കാരണം പാവപ്പെട്ട ജനങ്ങളുടെ ജീവിതം തുലാസ്സിലാണെന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയിലെ 40 എഎപി എംഎല്‍എമാരെ വാങ്ങാന്‍ 800 കോടി ബിജെപി ചെലവഴിച്ചുവെന്ന് കഴിഞ്ഞദിവസം കെജ്രിവാള്‍ ആരോപിച്ചിരുന്നു. അതിനുപിന്നാലെയാണ് ഈ പുതിയ ആരോപണവും വന്നിരിക്കുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!