പോപ്പുലര്‍ ഫ്രണ്ട് പരിപാടിയുടെ നോട്ടീസില്‍ ഉദ്ഘാടകനായി സര്‍ക്കാര്‍ ചീഫ് വിപ്പ്.പോപ്പുലര്‍ ഫ്രണ്ട് വാഴൂര്‍ ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ‘നാട്ടൊരുമ’ എന്ന പരിപാടിയുടെ നോട്ടീസിലാണ് ഉദ്ഘാടകനായിട്ടാണ് സര്‍ക്കാര്‍ ചീഫ് വിപ്പും കാഞ്ഞിരപ്പിള്ളി എംഎൽഎയുമായ എന്‍ ജയരാജിന്റെ പേര് ഉളളത്. സെപ്റ്റംബർ 2,3,4 തീയതികളിൽ നടക്കുന്ന പരിപാടയിലാണ് ഉദ്ഘാടകനായി എൻ ജയരാജനെ ഉള്‍പ്പെടുത്തി നോട്ടീസ് അച്ചടിച്ചത്. എന്നാൽ തന്റെ അനുവാദമില്ലാതെയാണ് പോപ്പുലര്‍ ഫ്രണ്ട് നോട്ടീസ് അച്ചടിച്ചതെന്ന് എന്‍ ജയരാജ് പറഞ്ഞു.പോസ്റ്റർ വിവാദമായതോടെ പരിപാടിയില്‍ നിന്നും ജയരാജ് പിന്മാറി.’നാട്ടൊരുമ’ പരിപാടിക്ക് എന്ന പേരിലാണ് പരിചയമുള്ള ഒരാൾ വിളിച്ചത്. എന്നാല്‍, പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയാണ് എന്നറിഞ്ഞപ്പോള്‍ തന്നെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു എന്നാണ് എന്‍ ജയരാജ് പറയുന്നത്. പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചിട്ടും എങ്ങിനെയാണ് തന്റെ പേര് നോട്ടീസില്‍ വന്നതെന്ന് അറിയില്ലെന്നും ജയരാജ് പറഞ്ഞു
പോപ്പുലര്‍ ഫ്രണ്ട് പരിപാടിയുടെ നോട്ടീസിൽ ഉദ്ഘാടകനായി സര്‍ക്കാര്‍ ചീഫ് വിപ്പ്; പേര് വെച്ചത് തന്റെ അനുവാദമില്ലാതെ,പിന്മാറിയെന്ന് എൻ ജയരാജ്

