Kerala News

അർജുൻ ആയങ്കി മുഖ്യ ആസൂത്രകൻ;ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിച്ചത് കാക്കനാട് കേന്ദ്രമാക്കി

കരിപ്പൂരില്‍ നടന്ന സ്വർണം പൊട്ടിക്കൽ കേസിൽ അർജുൻ ആയങ്കി മുഖ്യ ആസൂത്രകൻ.2021 ൽ അഞ്ച് പേർ കൊല്ലപ്പെട്ട രാമനാട്ടുകര അപകടത്തിലും ആയങ്കിയെ പ്രതി ചേർക്കുമെന്ന് എസ് പി അറിയിച്ചു.ഗള്‍ഫില്‍ നിന്നും സ്വര്‍ണവുമായി ഒരാള്‍ വരുന്നുണ്ടെന്നും അത് സ്വീകരിക്കാന്‍ കരിപ്പൂരില്‍ മറ്റുചിലര്‍ എത്തുന്നുണ്ടെന്നുമുള്ള കൃത്യമായ വിവരം ആയങ്കിക്ക് ലഭിച്ചു. കഴിഞ്ഞ മാസമാണ് കോഴിക്കോട് വിമാനത്താവളത്തിൽ കാരിയറുടെ സഹായത്തോടെയുള്ള സ്വർണ്ണം പൊട്ടിക്കൽ ശ്രമം കരിപ്പൂർ പൊലീസ് പൊളിച്ചത്. ഒരു കിലോയോളം സ്വർണ്ണവുമായി ജിദ്ദയിൽ നിന്നും എത്തിയ മഹേഷ്‌ എന്ന യാത്രക്കാരൻ കവർച്ചാ സംഘവുമായി ധാരണയിൽ എത്തുകയായിരുന്നു.കൊള്ളനടത്താന്‍ ഗൂഢാലോചന നടത്തിയതിനുള്ള ഐ.പി.സി 399 വകുപ്പ് പ്രകാരമാണ് അര്‍ജുനെതിരേ കെസെടുത്തിരിക്കുന്നത്. പത്ത് വര്‍ഷം വരെ കഠിന തടവും പിഴയും ലഭിക്കുന്ന കുറ്റമാണ് ഇത്.എല്ലാം നിയന്ത്രിച്ചിരുന്നത് അര്‍ജുന്‍ ആയങ്കിയാണ്. കേസില്‍ അഞ്ചുപേരെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നുവെന്നും എസ്.പി അറിയിച്ചു.കണ്ണൂര്‍ അഴീക്കോട് സ്വദേശി പ്രണവ്, കണിച്ചേരി സ്വദേശി സനൂജ് എന്നിവരെയാണ് പിടികൂടിയത്.

കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വെമ്പായം സ്വദേശി നൗഫലും അറസ്റ്റിലായിട്ടുണ്ട്. വയനാട്ടിലെ രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് നൗഫല്‍ പിടിയിലായത്. നൗഫലുമായി ചേര്‍ന്ന് കാക്കനാട് വീട് വാടകക്കെടുത്ത് അര്‍ജുന്‍ ആയങ്കി കൊട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിച്ചിരുന്നെന്ന് പൊലീസ് കണ്ടെത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!