National News

കഞ്ചാവ് പാര്‍ട്ടികള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചു കൊടുക്കുന്ന കാമുകിയുടെ തല അടിച്ചുപൊട്ടിച്ച് കാമുകന്‍

കഞ്ചാവ് വലിക്കാന്‍ യുവാക്കള്‍ക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്തിരുന്ന കോളജ് വിദ്യാര്‍ഥിനിയുടെ തല കാമുകന്‍ തല്ലിപ്പൊളിച്ചു. തമിഴ്‌നാട് കന്യാകുമാരി കുളച്ചലിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിക്കാണ് പരിക്കേറ്റത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

നാഗര്‍കോവില്‍ സ്വദേശിനിയായ വിദ്യാര്‍ഥിനി, അജിന്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. അടുത്തിടെ പെണ്‍കുട്ടി കഞ്ചാവ് ഉപയോഗം തുടങ്ങി. ആണും പെണ്ണും ഒന്നിച്ചിരുന്നു കഞ്ചാവ് വലിക്കുന്ന ജോയിന്റ് പാര്‍ട്ടികളിലായിരുന്നു താല്‍പര്യം.

പരിചയക്കാരായ യുവാക്കള്‍ക്കൊപ്പമായിരുന്നു പാര്‍ട്ടി നടത്തിയിരുന്നത്. സഹപാഠികളെ പലതും പറഞ്ഞ് മയക്കിയായിരുന്നു പാര്‍ട്ടിക്കെത്തിച്ചിരുന്നത്. ലഹരി തലക്കുപിടിച്ചുകഴിഞ്ഞാല്‍ യുവാക്കള്‍ ഇവരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും പതിവായിരുന്നു.

ലഹരിമരുന്ന് ഉപയോഗം സംബന്ധിച്ചു കാമുകനും പെണ്‍കുട്ടിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വ്യാഴാഴ്ച പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് പാര്‍ട്ടി നടക്കുന്നത് അജിന്‍ അറിഞ്ഞു. പുലര്‍ച്ചെ മതില്‍ചാടി പെണ്‍കുട്ടിയുടെ താമസസ്ഥലത്ത് എത്തിയ അജിന്‍ ആക്രമിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന യുവാക്കളെ അടിച്ചോടിച്ചു. എതിര്‍ത്ത പെണ്‍കുട്ടിയുടെ തല അടിച്ചുപൊട്ടിച്ചു.

ഒളിവില്‍പോയ അജിനായി പൊലീസ് തിരച്ചില്‍ തുടരുന്നതിനിടെ, പെണ്‍കുട്ടിയുടെ ചതിയില്‍പെട്ട സഹപാഠികളിലൊരാള്‍ പാര്‍ട്ടിയുടെ രഹസ്യം വെളിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ താമസസ്ഥലത്തും പൊലീസ് പരിശോധന നടത്തി. ഇവിടെ നിന്നും പാക്കറ്റ് കണക്കിന് ഗര്‍ഭനിരോധന ഉറകളും കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!