സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് യു.യു.ലളിത് ചുമതലയേറ്റു.ഇന്ത്യയുടെ 49-ാം ചീഫ് ജസ്റ്റിസാണ് യു യു ലളിത്.സുപ്രീംകോടതി ജഡ്ജിയായ ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം.ചീഫ് ജസ്റ്റിസായിരുന്ന എൻ.വി രമണ വിരമിച്ചതോടെയാണ് ജസ്റ്റിസ് യു.യു ലളിത് അധികാരമേറ്റത്.ചീഫ് ജസ്റ്റിസ് പദവിയിൽ 74 ദിവസമാണ് സേവനകാലാവധി. നവംബർ എട്ടിന് വിരമിക്കും.സുപ്രീംകോടതി ജഡ്ജിയായപ്പോൾ മുത്തലാഖ് കേസ്, ശ്രീ പത്മനാഭസ്വാമി ക്ഷേത്ര കേസ്, പോക്സോ കേസിലെ സുപ്രധാന ഉത്തരവ് തുടങ്ങിയവ ജസ്റ്റിസ് ലളിതിന്റെ ബെഞ്ചിൽ നിന്നുണ്ടായി. സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയത് ജസ്റ്റിസ് ലളിത് അധ്യക്ഷനായ ബെഞ്ചാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഏറെ നിർണായകമായേക്കാവുന്ന ലാവലിൻ കേസ് നിലവിലുള്ളത് ജസ്റ്റിസ് ലളിതിന്റെ ബെഞ്ചിന് മുന്നിലാണ്.
മഹാരാഷ്ട്ര സ്വദേശിയായ ഉദയ് ഉമേഷ് ലളിതെന്ന യുയു ലളിത് 1957 നവംബര്‍ ഒമ്പതിനാണ് ജനിച്ചത്. മുന്‍ ജഡ്ജിയായിരുന്ന പിതാവ് ആര്‍ ലളിതാണ് മകനെ നിയമപഠനത്തിലേക്ക് എത്തിച്ചത്. 1983ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. 2004-ല്‍ സുപ്രീംകോടതിയില്‍ സീനിയര്‍ അഭിഭാഷകന്‍ ആയി