കുന്ദമംഗലം : സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫിസിലെ തീപ്പിടുത്തത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക അഴിമതിയിൽ മുങ്ങി കുളിച്ച ഇടത് സർക്കാരിനെ പുറത്താക്കുക മുഴുവൻ അഴിമതികളും സിബിഐ അന്വേഷിക്കുക മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയ ആവിശ്യം ഉന്നയിച്ച് കുന്ദമംഗലത്തും,പന്തീർപ്പാടത്തും യു ഡി എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ച് നടന്ന പ്രതിഷേധ പരിപാടി ഒ ഹുസൈൻ സ്വാഗതവും,ബാബു നെല്ലുളി അധ്യക്ഷതയും വഹിച്ചു. മുൻ എം എൽ എ യു സി രാമൻ ഉദ്ഘാടനം നിർവഹിച്ചു. യു ഡി എഫ് നേതാക്കൾ ഖാലിദ് കിളിമുണ്ട , വിനോദ് പടനിലം, മറുവാട്ട് മാധവൻ, അരിയിൽ അലവി, പി കേളുക്കുട്ടി, അഷറഫ് കായക്കൽ, ഐ മുഹമ്മദ് കോയ, ഷമീൽ പന്തീർപ്പാടം തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കാളികളായി.
അതേ സമയം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് 7-ാം വാർഡ് മെമ്പർ ടി.കെ സൗദയുടെ നേതൃത്വത്തിൽ പന്തീരപ്പാടത്ത് വെച്ച് നടന്ന പ്രതിഷേധ സത്യാഗ്രഹത്തിൽ കുന്ദമംഗലം മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ഖാലിദ് കിളിമുണ്ട പങ്കെടുത്ത് സംസാരിച്ചു.
ഒ സലീം കെ .മൊയ്‌തീൻ .എ പി സഫിയ പി പി ആലി പി കെ അഷ്‌റഫ് പി നജീബ് ഗിരിജ പി പി ഇസ്മായിൽ ഖദീം കെ ടി ജുനൈസ് എ പി ബിലാൽ, ടീ കബീർ തുടങ്ങിയവർ ചടങ്ങിൽ പങ്കാളികളായി.

സെക്രട്ടറിയേറ്റിലെ പ്രോട്ടോകോൾ ഓഫിസിലെ തീപ്പിടുത്തത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുക , അഴിമതിയിൽ മുങ്ങി കുളിച്ച് സ്വർണ്ണ കള്ളക്കടത്തുകാർക്കു ഒത്താശ ചെയ്തു കൊടുക്കുന്ന സ്വർണ്ണ കള്ളക്കടത്തു കേസ് അട്ടിമറിക്കുന്ന പിണറായി സർക്കാർ രാജിവെക്കണമെന്നും മന്ത്രി KT ജലീലിനെ മന്ത്രി സഭയിൽ നിന്നു പുറത്താക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഓൾ ഇന്ത്യ ഫോർവേഡ് ബ്ളോക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമര പരിപാടി സംഘടിപ്പിച്ചു. പ്രതിഷേധ സമര പരിപാടി ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി കായക്കൽ അഷ്‌റഫ് ഉദ്ഘാടനം ചെയ്തു ഫാസിൽ പോലുർ, യൂസഫലി കോട്ടൂളി, ബാല ഗോപാലൻ, കെഎം ബീവി, യാസർ അറഫാത്ത്, അസ്‌കർ പൂവാട്ട്‌പറമ്പ് എന്നിവർ നേതൃത്വം നൽകി