തന്റെ പ്രസ്താവന വളച്ചൊടിക്കപെട്ടുവെന്ന് ശശി തരൂർ എംപി. താൻ ട്വിറ്ററിൽ കുറിച്ച കുറിപ്പുകൾ മോദി സ്തുതിയായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
ഏറെ വിവാദമായ കുറിപ്പിൽ കോൺഗ്രസ് നേതാക്കൾ പലരും പ്രതിഷേധമായി രംഗത്ത് വന്നിരുന്നു. അതെ സമയം തരൂരിനെ രൂക്ഷമായി വിമർശിച്ച കെ മുരളീധരനെതിരെ തരൂർ ആഞ്ഞടിച്ചു. തന്നോട് ബി ജെ പിയിലേക്ക് പോകാൻ പറഞ്ഞ വ്യക്തി 8 വർഷമായിട്ടേയുള്ളൂ കോൺഗ്രസിൽ എത്തിയിട്ടെന്ന് അദ്ദേഹം ആക്ഷേപിച്ചു.
മോദിക്കെതിരെ ക്രിയാത്മക വിമര്‍ശനം വേണമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും തരൂര്‍ വ്യക്തമാക്കി.ദി പ്രിന്റ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലെഴുതിയ ലേഖനത്തിലാണ് വിമര്‍ശകര്‍ക്ക് തരൂര്‍ മറുപടി നല്‍കിയത്.