കളക്ടറുടെ ഉത്തരവ് മാനിക്കാതെ കുന്ദമംഗലം ബസ് സ്റ്റാന്റില്‍ പ്രവേശിക്കുന്ന ബസ്സുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കുന്ദമംഗലം പൊലീസ് അറിയിച്ചു. കൊവിഡ് കേസുകള്‍ കൂടിയതിനാല്‍ കുന്ദമംഗലം പഞ്ചായത്ത് ഡി കാറ്റഗറിയില്‍ ഉള്‍പ്പട്ടതിനേ തുടര്‍ന്ന് ബസ്സുകള്‍ സ്റ്റാന്റിലേക്ക് പ്രവേശിക്കരുതെന്ന് കളക്ടര്‍ ഉത്തരവിട്ടിരുന്നു. എങ്കിലും ചില ബസ്സുകാര്‍ ഈ ഉത്തരവ് മാനിക്കാതെ ബസ്സുകള്‍ സ്റ്റാന്റില്‍ പ്രവേശിച്ചതോടെ കുന്ദമംഗലം പൊലീസിന്റെ നേതൃത്വത്തില്‍ സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളില്‍ കയറുകെട്ടി തടയുകയായിരുന്നു.
കൊവിഡ് പ്രത്യേക സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ തുടര്‍ന്നും ഈ ഉത്തരവ് ലംഘിക്കുന്ന ബസ്സുകള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കുന്ദമംഗലം പൊലീസ് അറിയിച്ചു.