Kerala News

ഇടതുകൈകൊണ്ട് ഫൈനും വലതുകൈകൊണ്ട് കിറ്റും;സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

കോവിഡ് പ്രതിരോധത്തിൽ കൊമ്പ് കോർത്ത് നിയമസഭയിൽ സർക്കാരും പ്രതിപക്ഷവും.സർക്കാരിന് ഇടത്തെ കൈ കൊണ്ട് ഫൈൻ വാങ്ങി വലത് കൈ കൊണ്ട് കിറ്റ് കൊടുക്കുന്ന നയമെന്ന് പി കെ കുഞ്ഞാലികുട്ടി പറഞ്ഞു . കോവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യവും ജനജീവിതത്തിലെ പ്രതിസന്ധിയും പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞു . ഒരു കാലത്ത് രാജ്യത്തിന് മാതൃകയായിരുന്നു കേരളമെന്ന് അടിയന്തരപ്രമേയം അവതരിപ്പിച്ച് പി.കെ.കുഞ്ഞാലിക്കുട്ടി എംഎല്‍എ പറഞ്ഞു.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലാണ്. ഇന്ത്യയില്‍ കൂടുതല്‍ കേരളത്തിലും.ഇടതുകൈകൊണ്ട് ഫൈനും വലതുകൈകൊണ്ട് കിറ്റും– ഇതെന്ത് നയം?. ബവ്കോയിലേതുപോലെ മറ്റിടങ്ങളിലും സമയം കൂട്ടാത്തത് എന്തെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ചോദിച്ചു.

അതേസമയം, പ്രതിപക്ഷം കിറ്റിനെ എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിറ്റ് ഇനിയും കൊടുക്കും, കിറ്റ് പാതകമല്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാലും നിയമസഭയില്‍ പറഞ്ഞു. കോവിഡ് മൂലം ജനങ്ങള്‍ക്കു തൊഴില്‍ നഷ്ടവും വരുമാനനഷ്ടവും ഉണ്ടായെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കോവിഡ് പാക്കേജില്‍ 23,000 കോടി രൂപ ചെലവഴിച്ചെന്നും ധനമന്ത്രി വിശദീകരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!