ഇന്ത്യ ചൈന ആക്രമണത്തിന് പിന്നാലെ ഇന്ത്യ വീണ്ടും ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. ജൂണില്‍ 59 ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിന് പിന്നാലെയാണ് ഈ ആപ്പുകളുടെ ക്ലോണായി പ്രവര്‍ത്തിച്ചിരുന്ന 47 ആപ്പുകള്‍ കൂടി ഇന്ത്യ നിരോധിച്ചത്. പബ്ജി, സിലി അടക്കമുള്ള ആപ്പുകളാണ് രണ്ടാംഘട്ട നിരോധനത്തില്‍ ഉള്‍പ്പെടുന്നത്. നിരോധിച്ച ആപ്പുകളുടെ പട്ടിക അല്‍പ്പ സമയത്തിനകം കേന്ദ്ര മന്ത്രാലയം പുറത്തുവിടും.
നേരത്തെ 295 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഐടി മന്ത്രാലയം ശുപാര്‍ശ നല്‍കിയിരുന്നു. 141 എംഐ ആപ്പുകള്‍, കാപ്പ്കട്ട്, ഫേസ്യു എന്നിവയും ഇത്തവണത്തെ നിരോധന പട്ടികയില്‍ ഇടംപിടിക്കും. ഒപ്പം ടെക്ക് ഭീമന്മാരായ മെയ്റ്റു, എല്‍ബിഇ ടെക്ക്, പെര്‍ഫക്ട് കോര്‍പ്, സിന കോര്‍പ്, നെറ്റീസ് ഗെയിംസ്, യൂസൂ ഗ്ലോബല്‍ എന്നിവരുടെ ആപ്പുകളും നിരോധിക്കും.

