പാര്‍ലമെന്റില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗം ഇന്ന്. രാജ്യസഭയുടെ 264ാം സമ്മേളനത്തിനും ഇന്ന് തുടക്കമാകും. രാവിലെ 11 മണിയോടെ രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും.
കേന്ദ്രസര്‍ക്കാരിന്റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുളള പ്രധാന പദ്ധതികളുടെയും പ്രവര്‍ത്തികളുടെയും വിവരണം രാഷ്ട്രപതിയുടെ പ്രസംഗത്തിലുണ്ടാകും. തുടര്‍ന്ന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ നന്ദിപ്രമേയ ചര്‍ച്ചകളും ഇരുസഭകളിലുമുണ്ടാകും.
അതേസമയം പതിനെട്ടാം ലോക്സഭാ സ്പീക്കറായി ഓം ബിര്‍ളയെ തെരഞ്ഞെടുത്തു. ശബ്ദവോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തുടര്‍ച്ചയായ രണ്ടാം തവണയും അദ്ദേഹം സ്പീക്കറാകുന്നത്.