National News

മോദിയോട് ചോദ്യം ചോദിചു; മാധ്യമപ്രവർത്തകക്കെതിരെ സൈബർ ബുള്ളിയിംഗ്;അംഗീകരിക്കാനാവാത്തതെന്ന് വൈറ്റ് ഹൗസ്

മോദിയോട് ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകക്കെതിരെ നടന്ന സൈബർ ബുള്ളിയിങ് അംഗീകരിക്കാൻ ആകാത്തതെന്ന് വൈറ്റ് ഹൗസ്. സൈബർ ബുള്ളിയിങ് ജനാധിപത്യത്തിൻ്റെ മൂല്യങ്ങൾക്കെതിരാണെന്നും വൈറ്റ് ഹൗസ് പറഞ്ഞു. കഴിഞ്ഞ ആഴ്ച മോദി നടത്തിയ യുഎസ് സന്ദർശനവേളയിലാണ് വാൾ സ്ട്രീറ്റ് ജേണൽ മാധ്യമപ്രവർത്തകയായ സബ്രീന സിദ്ധീക്കി വിവാദ ചോദ്യം ചോദിച്ചത്. ഇന്ത്യയിലെ മുസ്ലിങ്ങൾ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനായി സർക്കാർ എന്ത് ചെയ്തു എന്നായിരുന്നു ചോദ്യം.
ചോദ്യത്തിന്, ‘ജനാധിപത്യം ഞങ്ങളുടെ സിരകളിൽ ഒഴുകുന്നു. മതം, ജാതി തുടങ്ങിയ കാര്യങ്ങളിലൊന്നും ഒരുതരത്തിലുള്ള വിവേചനത്തിനും ഇടയില്ല’ എന്ന് മോദി പ്രതികരിച്ചു. ഇതിനു പിന്നാലെ ഇവർക്കെതിരെ വ്യാപകമായ സൈബർ ബുള്ളിയിംഗ് ഉണ്ടായി. സബ്രീനയ്ക്കെതിരെ ഇന്ത്യയിൽ നിന്ന് മാരകമായ സൈബർ ബുള്ളിയിംഗ് ഉണ്ടായി എന്ന് തിങ്കളാഴ്ച എൻബിസി ന്യൂസ് മാധ്യമപ്രവർത്തക കെല്ലി ഒഡോണൽ ആരോപിച്ചിരുന്നു. ഇവരിൽ രാഷ്ട്രീയക്കാർ ഉണ്ടായിരുന്നു എന്നും ഒഡോണൽ ആരോപിച്ചു. ഇതിനു പിന്നാലെയാണ് വൈറ്റ് ഹൗസിൻ്റെ പ്രതികരണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!