Local News

ടാങ്കർ ലോറിയിൽ നിന്ന് പരിധിയിൽ കവിഞ്ഞ നൈട്രജൻ പുറത്തേക്കൊഴുക്കി; പരിഭ്രാന്തരായി ജനങ്ങൾ

കുന്ദമംഗലത്ത് ടാങ്കർ ലോറിയിൽ നിന്ന് പരിധിയിൽ കവിഞ്ഞ നൈട്രജൻ പുറത്തേക്ക് ഒഴുകിയത് ജനങ്ങളെ പരിഭ്രാന്തരാക്കി . ഈങ്ങാപ്പുഴ പ്ലാന്റിൽ നിന്നും റീഫിൽ ചെയ്ത് മൃഗാശുപത്രികളിലേക്ക് സപ്ലൈ ചെയ്യാനുള്ള നൈട്രജനായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. അമിതമായ പ്രഷർ കാരണം വൈയ്റ്റ് ബ്രിഡ്ജിൽ തൂക്കാൻ കഴിയാത്തതിനാൽ ഡ്രൈവർ നൈട്രജൻ റിലീസ് ചെയ്ത് പുറത്തേക്ക് പോയി. കാലാവസ്ഥയിലെ മാറ്റം കാരണം പുറത്തേക്ക് ഒഴുകിയ നൈട്രജൻ പുകയായി മാറുകയായിരുന്നു. വാതക ചോർച്ചയാണെന്ന് കരുതി പരിഭ്രാന്തരായ ജനങ്ങൾ കുന്ദമംഗലം പോലീസിനെ വിവരമറിയിച്ചു. പോലീസ് വിവരമറിയിച്ചതിനെ തുടർന്നെത്തിയ ഫയർ ഫോഴ്സ് സംഘം വൈയ്റ്റ് ബ്രിഡ്ജ് ഉടമയുടെ സഹായത്തോടെ വാൾവ് ഓഫ് ചെയ്യുകയായിരുന്നു. വെള്ളിമാട്കുന്ന് ഫയർ സ്റ്റേഷനിലെ ഫൈസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!