മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത് മറവി രോഗം ബാധിച്ചയാളെപ്പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇന്നലെവരെയുള്ള കാര്യങ്ങള്‍ മറന്നാണ് മുഖ്യമന്ത്രിയുടെ സംസാരമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. മുഖ്യമന്ത്രിക്ക് മറവിരോഗമാണ്. മുന്‍കാല ചെയ്തികള്‍ മറന്നതുപോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. ഇപ്പോള്‍ നല്ല പിള്ള ചമഞ്ഞ് വര്‍ത്തമാനം പറയുകയാണ്. മാധ്യമങ്ങളോട് കടക്ക് പുറത്തെന്ന് പറഞ്ഞത് പിണറായിയാണെന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു.
മുഖ്യമന്ത്രിയുടെ പാര്‍ട്ടി നിയമസഭയില്‍ ചെയ്ത പോലെ ഹീനമായ കാര്യം യുഡിഎഫ് ചെയ്തിട്ടില്ല. പിണറായിയില്‍നിന്ന് നിയമസഭാ ചട്ടം പഠിക്കാന്‍ യുഡിഎഫ് ആഗ്രഹിക്കുന്നില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസാണെന്നു മുഖ്യമന്ത്രി എന്തിന്റെ അടിസ്ഥാനത്തിലാണു പറഞ്ഞത്. എഡിജിപി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കിട്ടിയോ എവിടെനിന്നാണു വിവരം കിട്ടിയത്. കേസ് അന്വേഷണം നടക്കുമ്പോള്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മന്ത്രി പ്രസ്താവന നടത്തിയത് നിയമവിരുദ്ധമാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തത് എന്തിന്റെ അടിസ്ഥാനത്തിലാണ്.
‘വയനാട്ടില്‍ ഗാന്ധി ഫോട്ടോ തകര്‍ത്തത് കോണ്‍ഗ്രസുകാരെന്ന് അന്വേഷണം നടക്കുന്നതിനിടയില്‍ മുഖ്യമന്ത്രിക്ക് എവിടുന്ന് വിവരം കിട്ടി എന്ന് വ്യക്തമാക്കണം. ഇനി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നിഷ്പക്ഷമായി അന്വേഷിക്കാനാവുമോ മുന്‍കാല ചെയ്തികള്‍ മറന്ന് പിണറായി ഇപ്പോള്‍ നല്ല പിള്ള ചമയുകയാണ്. മാദ്ധ്യമങ്ങളോട് കടക്ക് പുറത്തെന്ന് എന്ന് പറഞ്ഞത് പിണറായിയല്ലേ.
കേന്ദ്ര ഏജന്‍സികളെക്കുറിച്ച് കോണ്‍ഗ്രസിന് കേരളത്തിലും കേന്ദ്രത്തിലും ഒരേ നിലപാടാണ്. സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണം ഇടറുന്നത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണം. പ്രതിപക്ഷത്തിനെതിരായ ഒരാക്രമണത്തിലും പൊലീസ് നടപടി എടുക്കുന്നില്ല. മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടാല്‍ പോലും പൊലീസ് അറസ്റ്റ് ചെയ്യും. എന്നാല്‍ എന്നെ കൊല്ലുമെന്ന് പറഞ്ഞ ആള്‍ക്കെതിരെ പോലും കേസില്ല’-വി.ഡി സതീശന്‍ പറഞ്ഞു.