അമ്മയാവാന്‍ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം ആലിയ ഭട്ട്.ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു.ഇൻസ്റ്റഗ്രാമിലൂടെയാണ് ആലിയ ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. “ഞങ്ങളുടെ ബേബി, ഉടൻ വരുന്നു,” എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.അഞ്ചു വർഷമായി പ്രണയത്തിലായിരുന്ന ആലിയയും രൺബീറും ഏപ്രിൽ 14നാണ് വിവാഹിതരായത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ബാന്ദ്രയിലെ രൺബീറിന്റെ വസതിയിൽ വച്ചാണ് ചടങ്ങുകൾ നടന്നത്.
വളരെ കുറിച്ച് പേർ മാത്രം പങ്കെടുത്ത ചടങ്ങ് പഞ്ചാബി ആചാരങ്ങൾ അനുസരിച്ച് പരമ്പരാഗത രീതിയിലായിരുന്നു.സിനിമ- രാഷ്ട്രീയ- വ്യവസായ രംഗത്തുള്ള പ്രമുഖർ വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നുപ്രിയങ്ക ചോപ്ര അടക്കം സിനിമാലോകത്ത് നിന്നുള്ള സെലിബ്രിറ്റികളും പല പ്രമുഖരും ആലിയയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്. ഇരുവര്‍ക്കും ആരോഗ്യമുള്ളൊരു കുഞ്ഞ് ജനിക്കട്ടെയെന്നാണ് ഏവരുടെയും ആശംസ. പ്രിയങ്കയ്ക്ക് പുറമെ, മലൈക അറോറ, ക്രിതി സനോന്‍, രണ്‍ബീറിന്റെ സഹോദരി റിദ്ധിമ കപൂര്‍, രാകുല്‍ പ്രീത് സിംഗ്, കരണ്‍ ജോഹര്‍, പരിണീതി ചോപ്ര, ഇഷാൻ ഖട്ടര്‍, ടാഗര്‍ ഷ്റോഫ് തുടങ്ങി നിരവധി പേരാണ് ഇന്‍സ്റ്റഗ്രാമില്‍ തന്നെ ആലിയയെ ആശംസിച്ചത്..