നഷ്ടപ്പെട്ട പഴ്സും പണവും തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി. കുന്ദമംഗലം ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവറായ അസീസാണ് തന്റെ ഓട്ടോയില്‍ നിന്നും കളഞ്ഞു കിട്ടിയ പതിനായിരം രൂപയടങ്ങുന്ന പേഴ്‌സ് കുന്ദമംഗലം പോലീസ് സ്റ്റേഷനില്‍ തിരികെ നല്‍കി മാതൃകയായത്. പേഴസ് മുട്ടാഞ്ചേരിയിലുള്ള കല്യാണിയുടേതാണെന്ന് തിരിച്ചറിഞ്ഞു.
കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. അസീസിന്റെ ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ കല്യാണിയുടെ കയ്യില്‍ നിന്നും പേഴ്‌സ് വീണു പോവുകയായിരുന്നു. ഓട്ടം കഴിഞ്ഞ ശേഷം ഓട്ടോ ക്ലീന്‍ ചെയ്യുന്ന സമയത്താണ് അസീസിന് പേഴ്‌സ് ലഭിക്കുന്നത്. അപ്പോള്‍ തന്നെ കുന്ദമംഗലം പോലീസ് സ്റ്റേഷനിലെത്തി പേഴ്‌സ് നല്‍കി.
പേഴ്‌സ് നഷ്ടമായ വിവരം അറിഞ്ഞ കല്യാണി ഇന്ന് രാവിലെ പരാതി നല്‍കാനായി പോലീസ് സ്‌റ്റേഷനില്‍ എത്തി. പിന്നീട് അസീസിനെയും പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി കുന്ദമംഗലം സബ് ഇന്‍സ്‌പെക്ടര്‍ അഷ്‌റഫിന്റെ സാന്നിധ്യത്തില്‍ പേഴ്‌സ് ഉടമയ്ക്ക് തിരികെ നല്‍കി.

