കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 141 കോടി രൂപ അനുവദിച്ചു. റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിക്കാണ് തുക അനുവദിച്ചത്. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 188 ആശുപത്രികളാണ് പദ്ധതിയില്‍ നിന്ന് പിന്മാറുന്നുവെന്ന് വ്യക്തമാക്കി സര്‍ക്കാരിന് കത്ത് നല്‍കിയത്. ഇതിന് പിന്നാലെയാണ് 141 കോടി രൂപ അനുവദിച്ചത്.
കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികള്‍ക്കും സ്വകാര്യമെഡിക്കല്‍ കോളേജുകള്‍ക്കും ഈ സാമ്പത്തിക വര്‍ഷം ഒരു രൂപ പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. 200 കോടിയാണ് കുടിശിക. മാര്‍ച്ച് 31 മുന്‍പുള്ള തുകയും കുടിശികയാണ്. ഈ സാഹചര്യത്തിലാണ് പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്ന കര്‍ശനനിലപാടിലേക്ക് സ്വകാര്യ ആശുപത്രികളുടെ സംഘടന തീരുമാനിച്ചത്.

