ചരിത്രത്തിലാദ്യമായി അഭിഭാഷകരുടെ എന്റോള്മെന്റ ഓണ്‍ലൈനായി നടന്നു. കൊവിഡ് രോഗബാധയെ തുടര്‍ന്ന് രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയതിനാലാണ് വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി എന്റോള്‍മെന്റ് നടത്താന്‍ കേരള ബാര്‍ കൗണ്‍സില്‍ തീരുമാനിച്ചത്. 785 നിയമബിരുദധാരികള് അഭിഭാഷകരായി എന്റോള്‍ ചെയ്തു. കേരള ബാര്‍ കൗണ്‍സില്‍ ഓഫീസില്‍ ഇരുന്ന് ചെയര്മാന് കെ.പി ജയചന്ദ്രന് സത്യവാചകം ചൊല്ലിക്കൊടുത്തു. 25 പേരുള്ള ഗ്രൂപ്പ് തിരിച്ചാണ് സത്യവാചകം ചൊല്ലി നല്‍കിയത്. എന്റോള്‍ ചെയ്യുന്നവര്‍ വീട്ടിലിരുന്ന് ഏറ്റുചൊല്ലി.
ഒരേസമയം 1000 പേര്‍ക്ക് പങ്കെടുക്കാനാവുന്ന സിസ്കോ വെബ് എക്സ് എന്ന ആപ്ളിക്കേഷന്‍ ഉപയോഗിച്ചാണ് ചടങ്ങുകള്‍ നടന്നത്. കോവിഡ് വ്യാപനത്തില്‍ മാറ്റമുണ്ടായാല്‍ 3 മാസത്തിന് ശേഷം സര്‍ട്ടിഫിക്കേറ്റ് നല്കുന്ന ചടങ്ങ് നടത്താന്‍ സാധ്യതയുണ്ട്. രാവിലെ 10 മണിക്കാണ് ചടങ്ങ് തുടങ്ങിയത്. അഭിഭാഷക വസ്ത്രം ധരിച്ചുകൊണ്ട് എല്ലാ മാനദണ്ഡങ്ങളോടുകൂടി തന്നെയാണ് ചടങ്ങുകള്‍ നടന്നത്.

