നടി ഷംന കാസിം ഉൾപ്പടെയുള്ള നിരവധി സ്ത്രീകളെ ബ്ലാക്മെയിൽ ചെയ്ത കേസിൽ മുഖ്യപ്രതി പാലക്കാട് സ്വദേശി മുഹമ്മദ് ഷെരീഫ് അറസ്റ്റിൽ. ഇന്നലെ കേസിലെ അഞ്ചാം പ്രതി കോടതിയിൽ കീഴടങ്ങിയതിന് പിന്നാലെയാണ് മുഹമ്മദ് ഷെരീഫ് അറസ്റ്റിലായത്. ഇതോടെ കേസിൽ 7 പ്രതികൾ അറസ്റ്റിലായി.
വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ്,അബ്ദുൾ സലാം എന്നിവരാണ് ഇതു പിടിയിലായ മറ്റു പ്രതികൾ. ഷംന കാസിം പരാതിയുമായി മുൻപോട്ട് വന്ന സാഹചര്യത്തിൽ ചില യുവതികൾ രംഗത്ത് എത്തിയിരുന്നു. ഇതിനു ചുക്കാൻ പിടിച്ചത് ഇന്ന് പിടിയിലായ പ്രതിയാണെന്നാണ് സൂചന