കോഴിക്കോട് : മിഠായിത്തെരുവില്‍ നവീകരണത്തിന്റെ ഭാഗമായി തൂക്കിയ ഡൂം ലൈറ്റുകളില്‍ ഒന്ന് ഇന്നലെ പൊട്ടി വീണു. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെ ലൈറ്റ് പൊട്ടി വീണത്. രണ്ടു സ്ത്രീകള്‍ ആ സമയത്തു അതു വഴി നടന്നു പോകുന്നുണ്ടായിരുന്നു. ഭാഗ്യവശാലാണ് അവരുടെ തലയില്‍ ലൈറ്റ് വീഴുന്നത് ഒഴിവായത്.
ലൈറ്റിനകത്തു മഴ വെള്ളം നിറഞ്ഞു ഭാരം വര്‍ധിച്ചതാണു പൊട്ടി വീഴാന്‍ കാരണം. ഇത്തരത്തില്‍ വെള്ളം നിറഞ്ഞ ലൈറ്റുകള്‍ ഇനിയുമുണ്ട്. ഇവ വീഴാനുള്ള സാധ്യതയുമുണ്ട്. ലൈറ്റുകളില്‍ മിക്കതും പ്രകാശിക്കാറില്ല എന്ന പരാതിയുമുണ്ട്.