National

കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്; ഡി.എം.കെയുമായി ധാരണയിലെത്തി

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്. ഇക്കാര്യത്തില്‍ ഡി.എം.കെയുമായി ധാരണയിലെത്തിയിട്ടുണ്ട്. 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും ഡി.എം.കെയും തമ്മില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുകയും തീരുമാനത്തിലെത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ആറ് സീറ്റിലടക്കം എട്ട് രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി കമീഷന്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് കമലിന്റെ രാജ്യസഭ പ്രവേശനത്തിന് വഴിയൊരുങ്ങിയത്.

അന്‍പുമണി രാംദാസ്, എം.ഷണ്‍മുഖം, എന്‍.ചന്ദ്രശേഖരന്‍, എം. മുഹമ്മദ് അബ്ദുല്ല, പി.വില്‍സണ്‍, വൈക്കോ എന്നീ ആറ് അംഗങ്ങളുടെ രാജ്യസഭയിലെ കാലാവധി ജൂലൈ 25ന് അവസാനിക്കുകയാണ്. ഇതിന് മുന്നോടിയായാണ് കമീഷന്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. ജൂണ്‍ 19നാണ് രാജ്യസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുക. അന്ന് തന്നെയായിരിക്കും വോട്ടെണ്ണല്‍.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!