പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ ഉപദ്രവിച്ച കേസില്‍ ആയ അറസ്റ്റില്‍. പിറവം നാമക്കുഴി തൈപറമ്പില്‍ സാലി മാത്യു (48) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 21ന് ആണു കേസിനാസ്പദമായ സംഭവം.
എരുമേലി സ്വദേശിയായ ഡോക്ടറുടെ കുഞ്ഞിനെ പരിചരിച്ചു വരികയായിരുന്നു സാലി. കുഞ്ഞ് ഉറങ്ങാത്തതിന്റെ ദേഷ്യത്തില്‍ ആയ കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നു. സാലി കുഞ്ഞിനന്റെ മുഖത്തടിക്കുകയും ചെയ്തിരുന്നു. വീട്ടിലെ സിസിടിവി ക്യാമറയില്‍ മര്‍ദന ദൃശ്യങ്ങള്‍ കണ്ടതോടെ കുഞ്ഞിന്റെ മാതാപിതാക്കള്‍ ഇവരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
സാലിയുടെ മര്‍ദനത്തില്‍ കുഞ്ഞിന്റെ കര്‍ണപടത്തിന് പരിക്കേറ്റിരുന്നു. കുഞ്ഞിന്റെ ചെവിയില്‍ നിന്ന് രക്തം വന്നതോടെയാണ് ചികിത്സ നല്‍കിയതിന് ശേഷം ആയക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ കര്‍ണപുടത്തിനു പരുക്കുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

