കൊവിഡ് കാലത്ത് ജനങ്ങളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് ഡി വൈ എഫ് ഐ ‘ മുൻകൈ എടുക്കുകയാണ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി റോഡും നാടും നഗരവും അടച്ചുപൂട്ടിയതിന്റെ, അസ്വസ്ഥതയിൽ, കോവിഡ് എന്ന അസുഖത്തിന്റെ, കോറന്റൈൻ ദിനങ്ങളുടെ പുതിയ അനുഭവം, ഒറ്റപ്പെടൽ എന്ന ചിന്ത, ചിലരുടെ മനസ്സിലെങ്കിലും അസ്വസ്ഥത പടർത്തിയേക്കാം. അടച്ചുപൂട്ടിയ വീട്ടിൽ, റൂമിൽ ചുമരുകൾക്കിടയിൽ മനസ്സു തുറക്കാൻ കഴിയാതെ വീർപ്പ് മുട്ടൽ അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ ഡി വൈ എഫ് ഐ ഒരുങ്ങുകയാണ്. ഡി വൈ എഫ് ഐ കുന്നമംഗലം ബ്ലോക്ക് കമ്മിറ്റി ” dial ” എന്ന പേരിൽ ഓൺലൈൻ ടെലി കൗൺസിലിങ് സൗകര്യം ഒരുക്കുന്നു. നിസരി എൻ ,സബിന, ജിസ്ന എന്നിങ്ങനെയുള്ള കൗൺസിലിംഗ് വിദഗ്ധമാരുടെ സേവനം, ഇതുവഴി ലഭ്യമാണ്.ഇതിനായി താഴെപ്പറയുന്ന നമ്പറുകളിൽ നിങ്ങൾക്ക് വിളിക്കാവുന്നതാണ്.
നിസരി എൻ
9446371209
സബിന
9048445530
ജിസ്ന എൻ.പി
8086819933