പ്രകാശ് ജാവഡേക്കറെ താന്‍ കണ്ടിട്ടുണ്ടെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്റെ പ്രസ്താവന തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന് എം വി ജയരാജന്‍. കോണ്‍ഗ്രസ് ബിജെപി അന്തര്‍ധാര പുറത്തു വരാതിരിക്കാനാണ് ഇ പി ജയരാജനെതിരായ ആരോപണമെന്നും ആ ശ്രമം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കി എന്‍ഡിഎയില്‍ ചേരുമെന്ന് വാര്‍ത്ത വന്നു. അത് മറയ്ക്കാനാണ് വ്യാജ പ്രചാരണമെന്നും ഇപി വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എംവി ജയരാജന്‍ വ്യക്തമാക്കി.
അന്തര്‍ധാര ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍; എം വി ജയരാജന്‍

