കാസര്‍കോട്: പയ്യന്നൂരിലും കല്ല്യാശേരിയിലും സി.പി.എം വ്യാപകമായി കള്ള വോട്ട് ചെയ്‌തെന്ന് കാസര്‍കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ബൂത്ത് പിടിത്തം നടന്നെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. എത്ര കള്ള വോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിന് വിജയിക്കും. ബിജെപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് വരും. ജില്ലാ പൊലീസ് മേധവി രാഷ്ട്രീയം കളിച്ചെന്നും ഉടന്‍ എസ്.പിയെ മാറ്റണമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.