അനധികൃത ഗ്യാസ് ഫില്ലിംഗ് കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടി
അനധികൃത ഗ്യാസ് ഫില്ലിംഗ് കേന്ദ്രങ്ങള്‍ക്കെതിരെ 1955 ലെ അവശ്യസാധന നിയമപ്രകാരവും 2000ലെ എല്‍.പി.ജി (റഗുലേഷന്‍ ഓഫ് സപ്ലെ ആന്റ് ഡിസ്ട്രിബ്യൂഷന്‍) ഓര്‍ഡര്‍ പ്രകാരവും പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കും. ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതകം ഹോട്ടലുകളിലും വാഹനങ്ങളിലും മറ്റും വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതും ഗാര്‍ഹിക പാചക വാതകം വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളിലേക്ക് മാറ്റി നിറക്കുന്നതും സുരക്ഷിതമല്ലാത്ത രീതിയില്‍ പാചക വാതകം കൈകാര്യം ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്. നിയമവിരുദ്ധമായ പ്രവൃത്തികള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ സപ്ലെ ഓഫീസുകളില്‍ നേരിട്ടോ ഫോണ്‍ മുഖേനയോ വിവരം നല്‍കണം.
ജില്ലയില്‍ കഴിഞ്ഞ 16 മാസത്തിനിടെ ഇത്തരം കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്ത് 14 ഗ്യാസ് സിലിണ്ടറുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.
റാങ്ക് പട്ടിക് പ്രസിദ്ധീകരിച്ചു.
കോഴിക്കോട് ജില്ലയില്‍ പബ്ലിക് വര്‍ക്‌സ് (ഇലക്ട്രിക്കല്‍ വിംഗ്) വകുപ്പില്‍ ലൈന്‍മാന്‍ (പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മാത്രമായുള്ള പ്രത്യേക തെരഞ്ഞെടുപ്പ്) (കാറ്റഗറി നമ്പര്‍ .117/2020) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 07.04.2022-ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ പകര്‍പ്പ് പ്രസിദ്ധീകരിച്ചു.
സൗജന്യ പരിശീലനം
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴില്‍ കോഴിക്കോട് മാത്തറയില്‍ പ്രവര്‍ത്തിക്കുന്ന സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മെയ് മാസത്തില്‍ നടക്കുന്ന സൗജന്യ അലൂമിനിയം ഫാബ്രിക്കേഷന്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9447276470, 0495 2432470
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് മാളിക്കടവിലെ ഗവ. വനിതാ ഐ.ടി.ഐ. ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മൂന്ന് മാസ കോഴ്‌സുകളായ ടോട്ടല്‍ സ്റ്റേഷന്‍, അഡ്വാന്‍സ്ഡ് സര്‍വേയിംഗ്, ഓട്ടോകാഡ് 2 ഡി 3 ഡി മാക്‌സ്, ബ്യൂട്ടി തെറാപ്പിസ്റ്റ്, 6 മാസ കോഴ്‌സുകളായ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ് ആന്‍ഡ് ജി.എസ്.ടി, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിംഗ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ നമ്പര്‍: 8593829398
അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ ഡി.ഡി. യു.ജി.കെ.വൈ പദ്ധതി പ്രകാരം നടത്തുന്ന ഗസ്റ്റ് റിലേഷന്‍ മാനേജര്‍/ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്, ഓട്ടോ ഫിനാന്‍സ് / ഇന്‍ഷൂറന്‍സ്, രജി. കോ-ഓര്‍ഡിനേറ്റര്‍ എന്നീ സൗജന്യ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് 18 നും 30 ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു, ഡിഗ്രി. താമസം, ഭക്ഷണം, യൂണിഫോം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായിരിക്കും. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലി നല്‍കും.
: പട്ടികജാതി, വർഗക്കാർക്ക് സൗജന്യ ക്ലാസ്
തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി, വർഗ്ഗക്കാരായ യുവതീയുവാക്കളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനു വേണ്ടി കേന്ദ്ര സർക്കാർ നടപ്പാക്കിയിട്ടുള്ള നാഷണൽ കരീർ സർവീസ് എന്ന വെബ്‌പോർട്ടലിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും മൾട്ടി നാഷണൽ കമ്പനികളുമായി സംയോജിപ്പിച്ച് പട്ടികജാതി, വർഗക്കാർക്കായി ആവിഷ്‌കരിച്ചിട്ടുള്ള വിവിധ തൊഴിലധിഷ്ഠിത ട്രെയിനിംഗ് പരിപാടികളെക്കുറിച്ചും ക്ലാസ് സംഘടിപ്പിക്കും. മെയ് 5, 6 തീയതികളിലാണ് ക്ലാസ്. 30 വയസ്സിനു താഴെ പ്രായമുള്ള 12-ാം ക്ലാസ്സോ അതിനു മുകളിലോ പാസായവർക്ക് പങ്കെടുക്കാം.
പട്ടികജാതി, വർഗക്കാരായ ഉദ്യോഗാർഥികൾക്കായി ടൈപ്പ്‌റൈറ്റിംഗ്, സ്റ്റെനോഗ്രാഫി തുടങ്ങിയ വിഷയങ്ങളിൽ സൗജന്യ പരിശീലനപരിപാടിയും മേയിൽ നടത്തും. താത്പര്യമുള്ളവർ 0471-2332113/8304009409 എന്നീ നമ്പറുകളിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം.
തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നേടിയവരെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു
തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നേടിയവരുടെ ജീവിതത്തെ രേഖപ്പെടുത്തുന്ന ‘മികവ്’ പുസ്തകം തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. ഓരോ തൊഴിലും മഹത്വമുള്ളതാണെന്നും മികവ് പുലർത്തുന്നവരെ കണ്ടെത്തി അംഗീകാരം നൽകുന്നത് മറ്റുള്ളവർക്കും പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.
അസംഘടിത മേഖലയിൽ മികച്ച പ്രകടനം കാഴ്ചവെച്ച 15 തൊഴിലാളികൾക്ക് തൊഴിൽ വകുപ്പ് ‘തൊഴിലാളി ശ്രേഷ്ഠ’ പുരസ്‌കാരം നൽകിയിരുന്നു. വ്യത്യസ്തരായ ഈ തൊഴിലാളികളുടെ ജീവിതം ജനങ്ങളിലെത്തിക്കുന്നതിനായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (കിലെ)ആണു പുസ്തകം തയ്യാറാക്കിയത്.
കിലെ ചെയർമാൻ കെ.എൻ ഗോപിനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കിലെ എക്സിക്യൂട്ടിവ് ഡയറക്ടർ സുനിൽ തോമസ്, പബ്ലിസിറ്റി അസിസ്റ്റന്റ് സൂര്യ ഹേമൻ, സീനിയർ ഫെലോ കിരൺ ജെ.എൻ. എന്നിവർ പങ്കെടുത്.
നിയമസഭാ സമിതി പാലക്കാട് മെഡിക്കൽ കോളേജ് സന്ദർശിക്കും
കേരള നിയമസഭയുടെ പട്ടികജാതി പട്ടികവർഗക്ഷേമം സംബന്ധിച്ച സമിതി പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ പ്രവരത്തനം, നടത്തിപ്പ് എന്നിവ വിലയിരുത്തുന്നതിന് മെയ് അഞ്ചിന് രാവിലെ 10:30 ന് പാലക്കാട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. തുടർന്ന് പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് സന്ദർശിക്കും. പട്ടികജാതി-പട്ടികവർഗ വിഭാഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊതുജനങ്ങളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നും പരാതികൾ സ്വീകരിക്കുകയും ചെയ്യും.
പരാതി സമർപ്പിക്കാൻ താത്പര്യമുള്ള വ്യക്തികൾക്കും സംഘടനാ പ്രതിനിധികൾക്കും പാലക്കാട് കളക്ടറേറ്റിലെ യോഗത്തിൽ ഹാജരായി സമിതി അധ്യക്ഷനെ സംബോധന ചെയ്ത് പരാതി രേഖാമൂലം സമർപ്പിക്കാം.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഓഫീസ് മാറ്റം
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് പുതിയ മേൽവിലാസം. കടകംപള്ളി മിനി സിവിൽ സ്റ്റേഷൻ, അരശുംമൂട്, ആനയറ പി.ഒ. എന്ന കെട്ടിടത്തിൽ 3, 4 നിലകളിലായി 28 മുതൽ പ്രവർത്തിക്കും.