നടിയെ ആക്രമിച്ച കേസിൽ ബാലചന്ദ്ര കുമാറിന്റെ സുഹൃത്തായ വൈദികൻ വിക്ടറിന്റെ മൊഴിയെടുപ്പ് പൂർത്തിയായി. പല ആവശ്യങ്ങൾക്കായി ബാലചന്ദ്ര കുമാറിനോടൊപ്പം ദിലീപിന്റെ വീട്ടിൽ പോയിട്ടുണ്ടെന്നും. എന്നാൽ പണം ആവശ്യപ്പെടാനല്ല പോയതെന്നും ഫാദർ വ്യക്തമാക്കി.
താന്‍ ജയിലില്‍ കഴിയുമ്പോള്‍ ബാലചന്ദ്രകുമാര്‍ അവിടെയെത്തുകയും ജാമ്യം ലഭിക്കുന്നതിന് നെയ്യാറ്റിന്‍കര ബിഷപ്പുമായി ബന്ധപ്പെടാമെന്നും പറഞ്ഞിരുന്നു എന്നായിരുന്നു ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. ജാമ്യം ലഭിച്ച ശേഷം വീട്ടിലെത്തിയ ബാലചന്ദ്ര കുമാറും വിക്ടറും ജാമ്യം ലഭിക്കാൻ സഹായിച്ചത് ബിഷപ്പ് ആണെന്നും അതിന് പണം ആവശ്യപ്പെട്ടു എന്നുമാണ് ദിലീപിന്റെ ആരോപണം. ഈ ആരോപണത്തിലുള്ള സത്യാവസ്ഥയാണ് ക്രൈം ബ്രാഞ്ച് ഇപ്പോൾ അന്വേഷിക്കുന്നത്,