കോൺഗ്രസിൽ ഘടനാപരമായ മാറ്റങ്ങൾ നിർദേശിച്ച് തെരെഞ്ഞെടുപ്പ് നയതന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പാർട്ടിയുടെ ദേശീയ അധ്യക്ഷനും 2024 ലെ തെരിരെഞ്ഞെടുപ്പിലെ പ്രധാന മന്ത്രി സ്ഥാനാർത്ഥിയും രണ്ട് പേരായിരിക്കണമെന്നും അധ്യക്ഷ സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ നിർദേശിക്കുന്നുവെന്നും പ്രശാന്ത് പറഞ്ഞു.
സോണിയാ ഗാന്ധി പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ , ഇന്നലെ കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം കോണ്‍ഗ്രസിലേക്കില്ലെന്ന് പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചിരുന്നു.
‘തീരുമാനം ദേശീയ നേതൃത്വത്തിന്റേതാണ്. പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയെ സംസ്ഥാന തലം മുതല്‍ ശക്തിപ്പെടുത്തുന്നതിനു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി.’ കെപിസിസി പ്രസിഡന്റ് ഡി കെ ശിവകുമാര്‍ പറഞ്ഞു.
‘ പ്രശാന്ത് കിഷോറിന്റെ തീരുമാനം പാര്‍ട്ടിക്ക് നഷ്ടമുണ്ടക്കില്ല. അനുഭവസംമ്പത്തുള്ള അദ്ദേഹത്തിന്റെ ഒപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ നല്ലതായിരുന്നു. എന്നാല്‍ പ്രശാന്ത് കിഷോറില്ലാതെ തന്നെ കോണ്‍ഗ്രസിന് വിജയിക്കാനാകും. കോണ്‍ഗ്രസിന് ഒരു ചരിത്രമുണ്ട്. പാര്‍ട്ടിയുടെ ശക്തി തെരഞ്ഞടുപ്പില്‍ വിജയം കൊണ്ടുവരും’ മുന്‍ മന്ത്രി പ്രിയങ്ക ഖാര്‍ഗേ പറഞ്ഞു.