International News

മനുഷ്യനിൽ ആദ്യമായി പക്ഷിപ്പനി; ചൈനയിൽ എച്ച്3എൻ8 വൈറസിന്റെ സാന്നിധ്യംനാല് വയസുകാരനിൽ കണ്ടെത്തി

മനുഷ്യനിൽ ആദ്യമായി പക്ഷിപ്പനി കണ്ടെത്തി. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ നാല് വയസുകാരനിലാണ് എച്ച്3എൻ8 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

ഏപ്രിൽ 5 ന് പനിയുൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി കുട്ടി ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വീട്ടിൽ വളർത്തുന്ന കോഴിയിൽ നിന്നാണ് വൈറസ് ബാധിച്ചതെന്നാണ് നിഗമനം.
കുതിര, പട്ടി, പക്ഷികൾ എന്നിവയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മനുഷ്യനിൽ എച്ച്3എൻ8 വൈറസ് ബാധ കണ്ടെത്തുന്നത് ഇതാദ്യമാണ്.

ചൈനയിൽ നിരവധി തരം പക്ഷിപ്പനി വൈറസുകൾ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം തന്നെ ചൈനയിൽ ആദ്യമായി മനുഷ്യനിൽ എച്ച്10എൻ3 കണ്ടെത്തിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!