ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എല്ലാവരെയും ഒരുമിച്ച് കൊണ്ടുവരുന്നത് അപ്രായോഗികമാണെന്ന് കെ.കെ ശൈലജ. വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, താമസസൗകര്യങ്ങളില്ലാതെ ഒറ്റപ്പെട്ടു പോയവര്‍, ചികിത്സാര്‍ത്ഥം ഇവിടേയ്ക്ക് വരുന്നവര്‍ ഇങ്ങനെയുള്ള ആളുകള്‍ക്ക് മുന്‍ഗണന നല്‍കിയാണ് ആളുകളെ കൊണ്ടുവരുകയെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
രോഗം സ്ഥിരീകരിച്ചവരെ കൊണ്ടു വരില്ല. കേന്ദ്ര സര്‍ക്കാരാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. ഗള്‍ഫില്‍ നിന്നെത്തുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ മൂന്നാംഘട്ട വ്യാപനം നടന്നിട്ടില്ലെന്നും സാമൂഹ വ്യാപനം സംബന്ധിച്ച ആശങ്ക ആവശ്യമില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കേരളത്തില്‍ മൂന്നാംഘട്ട വ്യാപനം സംഭവിച്ചിട്ടില്ല. സമൂഹ വ്യാപനം സംബന്ധിച്ച ആശങ്ക ആവശ്യമില്ല. നിലവിലെ രോഗികളുടെയെല്ലാം രോഗബാധ സംബന്ധിച്ച് ധാരണയുണ്ട്.