ലോകത്തെ കോവിഡ് 19 രോഗികളുടെ എണ്ണം 30 ലക്ഷത്തിലേക്ക്. വിവിധ രാജ്യങ്ങളിലായി 2,994,796 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 206,995 പേര്‍ക്ക് ജീവന്‍ നഷ്?ടമായി. 878,828 പേര്‍ രോഗമുക്തി നേടി.
ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരും മരണവും റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയിലെ രോഗികളുടെ എണ്ണം 987,160 ആയി. കോവിഡ് മരണം ം 55,413 ആയി. ഇവിടെ 118,781 പേര്‍ രോഗമുക്തി നേടി. ന്യൂയോര്‍ക്കില്‍ മാത്രം 22,275 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഇറ്റലിയില്‍ മരണം 26,644 ആയി. ഇവിടെ 197,675 രോഗബാധിതരാണുള്ളത്. സ്‌പെയിനില്‍ 226,629 കോവിഡ് ബാധിതരും 23,190 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഫ്രാന്‍സില്‍ 22,856 ഉം ബ്രിട്ടനില്‍ 20,732 മരണങ്ങളും റിപ്പോര്‍ട്ട്? ചെയ്തു.