കുന്ദമംഗലം പത്താം മൈല്‍ തോട്ടുമ്പുറം വളവില്‍ വയനാട് റോഡ് നാഷണല്‍ ഹൈവേക്ക് സമാനമായി 100 കണക്കിന് ചാക്കുകളില്‍ പ്‌ളാസ്റ്റിക്ക് മാലിന്യം കൂട്ടിയിട്ടിരിക്കുന്നു. വലിയ രീതിയില്‍ ദുര്‍ഗന്ധം ഉണ്ട്. മഴയില്‍ മാലിന്യം റോഡിലേക്ക് ഒഴുകുന്നു. വാഹന അപകടങ്ങള്‍ ഉണ്ടാകുന്ന ഈ വളവില്‍ ഒരു വാഹനത്തിനും അത്യാവശ്യ ഘട്ടത്തില്‍ റോഡിന്റെ വശത്തേക്ക് ഇറക്കാന്‍ സാധിക്കില്ല. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് സമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍.
