മലപ്പുറം: താനൂരില്‍ എംഡിഎംഎക്ക് പണം നല്‍കാത്തതില്‍ യുവാവ് മാതാപിതാക്കളെ ആക്രമിച്ചു. 29 കാരനെ ഡി അഡിക്ഷന്‍ സെന്ററിലേക്ക് മാറ്റി.നാട്ടുകാര്‍ കൈകാലുകള്‍ കെട്ടിയാണ് യുവാവിന്റെ പരാക്രമം അവസാനിപ്പിച്ചത്. പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിനെതുടര്‍ന്ന് പിതാവിനെ മണ്‍വെട്ടികൊണ്ട് ആക്രമിക്കുകയായിരുന്നു.തടയാന്‍ വന്ന മാതാവിനെയും ആക്രമിച്ചു.ബഹളം കേട്ടെത്തിയ നാട്ടുകാരാണ് യുവാവിനെ പിടിച്ചു കെട്ടിയത്.
എന്നാല്‍ ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് ഡീ അഡിക്ഷന്‍ സെന്‍ഡറിലേക്ക് പോകുന്ന വഴി പറഞ്ഞു.