Kerala Local News

കുന്ദമംഗലത്ത് സ്കൂൾ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വില്പന, പതിമൂന്ന് വയസുകാരി ആത്മഹത്യക്ക് ശ്രമിച്ചു

കുന്ദമംഗലം:കുന്ദമംഗലത്ത് സ്കൂൾ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വില്പന. പതിമൂന്ന് വയസുകാരിക്ക് മയക്ക് മരുന്ന് കൊടുത്തെന്ന് ആരോപണം പോലീസ് സ്വമേധയ കേസെടുത്തു. എട്ടാം ക്ലാസ് വിദ്യാർത്ഥിയും കൂട്ടുകാരികളും എട്ടുമാസത്തോളം മയക്ക് മരുന്ന് ഉപയോഗിച്ചു എന്നുള്ള വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

മയക്ക് മരുന്നിന്റെ ഉപയോഗം മൂലം ആരോഗ്യ നില മോശമായ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിക്കുകയും തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചപ്പോളാണ് സത്യാവസ്ഥ പുറത്ത് വന്നത്. കുന്ദമംഗലം ബസ്സ്റ്റാൻഡ് ഭാഗത്ത് നിന്നാണ് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതെന്ന് വിദ്യാർത്ഥി വെളിപ്പെടുത്തി. മയക്കുമരുന്ന് വിൽപ്പന നടത്തുന്നവരിൽ സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ ഉണ്ടെന്നും വിവരമുണ്ട്. സംഭവത്തിൽ കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!