Kerala News

കാപികോ റിസോർട്ട്; ഡോ. വി. ജോയിക്കെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ച് സുപ്രീം കോടതി

കാപികോ റിസോർട്ട് പൊളിക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിന് ആശ്വാസമായി സുപ്രീം കോടതി നടപടി. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി. ജോയിക്കെതിരായ കോടതിയലക്ഷ്യ ഹർജിയിലെ നടപടികൾ സുപ്രീം കോടതി അവസാനിപ്പിച്ചു. വിഷയത്തിൽ സംസ്ഥാന സർക്കാർ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ തൃപ്തി രേഖപ്പെടുത്തിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നടപടി. (

സത്യവാങ്മൂലത്തിലൂടെ റിസോർട്ടിന്റെ പ്രധാന കെട്ടിടം പൊളിക്കാൻ തുടങ്ങിയതായി സർക്കാർ കോടതിയെ അറിയിച്ചു. നേരത്തെ, റിസോർട്ടിലെ 54 കോട്ടേജുകളും പൂർണ്ണമായി പൊളിച്ചതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

എന്നാൽ,റിസോർട്ടിന്റെ പ്രധാന കെട്ടിടം പൊളിക്കുന്നില്ല എന്നായിരുന്നു ഹർജിക്കാരുടെ ആരോപണം.
ചീഫ് സെക്രട്ടറിക്ക് വേണ്ടി സർക്കാർ സ്റ്റാന്റിംഗ് കോൺസൽ സി.കെ ശശി ആണ് സുപ്രീം കോടതിയിൽ ഹാജരായത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!