Kerala News

മിഷൻ അരിക്കൊമ്പൻ; വെടി വയ്ക്കുന്നതിനു മുന്നോടിയായുള്ള ടീം ഫോർമേഷൻ നാളെ; കൊമ്പനെ നിരീക്ഷിച്ച് വനം വകുപ്പ്

ഇടുക്കിയിലെ ആക്രമകാരിയായ കാട്ടാന അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് തുടർന്ന് വനം വകുപ്പ്. ഇന്നലെ വൈകിട്ട് പെരിയകനാൽ എസ്റ്റേറ്റിൽ എത്തിയ കാട്ടാന ആനയിറങ്കൽ ഡാം കടന്നു 301 കോളനി ഭാഗത്തേക്ക് തിരിച്ച് കയറി.

ഇന്നലെ പെരിയകനാൽ എസ്റ്റേറ്റ് ഭാഗത്തേക്ക് ഒരു പിടിയാനയ്ക്കും രണ്ടു കുട്ടികൾക്കുമൊപ്പമാണ് അരികൊമ്പനെത്തിയത്. ദേശീയപാതയിൽ വാഹനങ്ങളും ആളുകളുടെ തിരക്കും ഉണ്ടായിരുന്നതിനാൽ ആന തിരികെ ആനയിറങ്കൽ ജലാശയത്തിന്റെ ഭാഗത്തേക്ക് നീങ്ങിയിരുന്നു. പെരിയകനാൽ എസ്റ്റേറ്റ് ന്യൂ ഡിവിഷനിലെ ലയത്തിന്റെ സമീപത്ത്കൂടെ ആനക്കൂട്ടം നീങ്ങിയത് ആളുകളെ ഭീതിയിലാഴ്ത്തി.നിലവിൽ 301 കോളനിക്ക് സമീപമാണ് ആന ഉള്ളത്.

അതേസമയം ആനയെ മയക്കുവെടി വയ്ക്കുന്നതിന് മുന്നോടിയായിയുള്ള ഒരുക്കങ്ങളുമായി വനം വകുപ്പ് മുന്നോട്ടു പോവുകയാണ്. നാളെ വനം വകുപ്പ് ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി ടീം ഫോമേഷൻ നടക്കും. ഏതൊക്കെ ആളുകൾ എന്തൊക്കെ ജോലികൾ ചെയ്യണം എന്നത് വിന്യസിച്ചു നൽകും. 29ന് തന്നെ മോക്ക് ഡ്രിൽ നടത്താനാണ് തീരുമാനം. കോടതിവിധി അനുകൂലമാക്കുന്നതിന് വേണ്ടിയുള്ള എല്ലാ രേഖകളും വനം വകുപ്പ് കൈമാറും. അനുകൂല വിധി വന്നാൽ ഉടൻ തന്നെ മയക്ക് വെടി വക്കുന്ന ദൗത്യത്തിലേക്കും കടക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!