Kerala News

കിറ്റ് കണ്ട് വോട്ട് ചെയ്തവർക്ക് സർവ്വേ കുറ്റി സർക്കാർ സമ്മാനം;പരിഹസിച്ച് മുരളീധരൻ

കെ റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് കെ മുരളീധരൻ എം പി.കിറ്റ് കണ്ടിട്ട് വോട്ട് ചെയ്തവർക്ക് സർവ്വേ കുറ്റിയാണ് സർക്കാർ സമ്മാനം നൽകിയത് എന്നാണ് മുരളീധരന്റെ പരിഹാസം. സർക്കാരിന് ഇപ്പോൾ മറ്റൊന്നും വേണ്ട, കെ റെയിൽ മാത്രം മതി എന്നാണ് നിലപാട്. മുഖ്യമന്ത്രിക്ക് മാനസിക തകരാറ് വന്നതുപോലെയാണ് അദ്ദേഹത്തെ കണ്ടാൽ തോന്നുന്നത്. മുഖ്യമന്ത്രി പറയുന്നത് അനുസരിക്കുകയാണ് കോടിയേരി ബാലകൃഷ്ണൻ.കല്ലിടൽ ആരാണ് നടത്തുന്നത്. സർവ്വേ കല്ലിടുന്നത് ഏറ്റെടുക്കാൻ തന്നെയാണ്. സർക്കാരിന് എന്തിനാണ് വാശി.ജനഹിതം എതിരെന്ന് കണ്ടാൽ പിൻമാറണ്ടേ. സിൽവർ ലൈൻ നടപ്പാക്കാനുള്ള തീരുമാനത്തിൽ നിന്ന് മുഖ്യമന്ത്രി പിൻമാറണമെന്നും മുരളീധരൻ പറഞ്ഞു. സിൽവർ ലൈൻ സംബന്ധിച്ച് സർക്കാരിന് വ്യക്തതയില്ല. ഗൗരവമായ ആലോചന നടത്താതെയാണ് മുന്നോട്ടുപോകുന്നത്. നിർമിക്കേണ്ട പാലങ്ങളുടെ എണ്ണത്തിൽപോലും കൃത്യതയില്ല. കൃത്യമായ പദ്ധതി കേന്ദ്രത്തിന് മുന്നിൽ ഇതുവരെ കൊടുത്തിട്ടില്ല. സങ്കീർണമായ പദ്ധതിയെന്ന് റെയിൽവേ മന്ത്രി തന്നെ വ്യക്തമാക്കി. കോൺഗ്രസ് പങ്കുവെച്ച ആശങ്ക കേന്ദ്രത്തിനും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!