കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എസ്.എസ്.ലാലിനും മന്ത്രി രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ടുള്ളതായി കണ്ടെത്തിയ പശ്ചാത്തലത്തിൽ ഇരട്ടവോട്ട് വിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ വിമര്‍ശനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉത്സവ പറമ്പിലെ പോക്കറ്റിക്കാരന്റെ രീതിയാണ് ചെന്നിത്തലയുടേതെന്നും പോക്കറ്റടിച്ച് മുന്നില്‍ കാണുന്ന ആളെ പോക്കറ്റടിക്കാരന്‍ എന്ന് വിളിച്ച് ഓടുന്ന രീതിയിലാണ് ചെന്നിത്തലയുടെ ഇരട്ടവോട്ട് ആക്ഷേപമെന്നും മന്ത്രി പറഞ്ഞു.
ഇരട്ടവോട്ടിന്റെ ആളുകള്‍ കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.