Local

നിക്ഷയ് മിത്ര സര്‍ട്ടിഫിക്കറ്റ് ജില്ലാ കലക്ടര്‍ക്ക് സമ്മാനിച്ചു

ക്ഷയരോഗ നിര്‍മാര്‍ജന യജ്ഞത്തിന്റെ ഭാഗമായി ക്ഷയരോഗികള്‍ക്ക് പോഷകാഹാരം നല്‍കുന്നവര്‍ക്ക് നല്‍കുന്ന നിക്ഷയ് മിത്ര സര്‍ട്ടിഫിക്കറ്റ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിന് സമ്മാനിച്ചു.

ഇതോടനുബന്ധിച്ച് നടന്ന ജില്ലാ ടി.ബി നിര്‍മാര്‍ജന ബോര്‍ഡ് യോഗത്തില്‍ ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ടി എല്‍ ദില്‍മോന്‍, കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. കെ വി സ്വപ്ന, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്റ്റ് ഡയറക്ടര്‍ പി വി ജസീര്‍, ഐ.എം.എ പ്രസിഡന്റ് ഡോ. കെ സന്ധ്യ കുറുപ്പ്, ടി.ബി കേന്ദ്രം കണ്‍സല്‍ട്ടന്റ് ഡോ. രജ ശ്രീധരന്‍, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി ജെ സോണി, എന്‍.എച്ച്.എം കണ്‍സല്‍ട്ടന്റ് സി ദിവ്യ, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി അസീസ്, ഉദയം സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. ജി രാഗേഷ്, ആയുഷ് വകുപ്പ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അനില്‍കുമാര്‍, ദിശ പ്രോഗ്രാം മാനേജര്‍ പ്രിന്‍സ് എം ജോര്‍ജ്, ടി ബി കേന്ദ്രം കോഓഡിനേറ്റര്‍ പി കെ മുഹമ്മദ് ശിഹാബ് എന്നിവര്‍ പങ്കെടുത്തു.

ക്ഷയരോഗികളിലെ പോഷകാഹാര കുറവ് പരിഹരിക്കുന്നതിന് വ്യക്തികളുടെയും സംഘടനകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയാണ് നിക്ഷയ് മിത്ര.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!