കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോൺഗ്രസിന്റെ മൈമുന കരിക്കഞ്ചേരിയെ തിരഞ്ഞെടുത്തു.നേരത്തെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മുസ്ലീലീഗ് വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ് രാജിവെച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.യു ഡി എഫ് മുന്നണി ധാരണ പ്രകാരമുള്ള ഭരണമായിരുന്നു ബ്ലോക്ക് പഞ്ചായത്തിൽ നടന്നത്.
കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ മാധവനെ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്.തിരഞ്ഞെടുപ്പിൽ ഒരംഗം ചെയ്ത വോട്ട് അസാധുവായതിനെ ചൊല്ലി ഉണ്ടായ തർക്കത്തിനൊടുവിലാണ് നറുക്കെടുപ്പിലൂടെ മാധവനെ പ്രസിഡന്റായി തിരഞ്ഞെടുത്തത്.നേരത്തെ യു ഡി എഫ് ന്റെ ബാബു നെല്ലൂളിയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുന്നണി ധാരണപ്രകാരം അദ്ദേഹം രാജിവച്ചതിനെ തുടർന്ന് അരിയിൽ അലവിയെ(മുസ്ലീം ലീഗ്) പ്രസിഡണ്ടു് സ്ഥാനാർത്ഥിയായി യു.ഡി.എഫ് നേതൃയോഗം പ്രഖ്യാപിച്ചിരുന്നു,ബ്ലോക്ക് പഞ്ചായത്തിൽ ആകെ 19 അംഗങ്ങൾ ആണുള്ളത് 10 യു ഡി എഫ് അംഗങ്ങളും 9 എൽ ഡി എഫ് അംഗങ്ങളും.എൽ ഡി എഫിന്റെ ഒരു വോട്ട് അസാധുവായി