പാലക്കാടിൽ നിരോധിത കോഴിപ്പോര് നടത്തിയതിന് ചിറ്റൂരിൽ ഏഴ് പേർ പോലീസ് പിടിയിൽ.ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളുമാണ് കണ്ടെടുത്തത്.എരുത്തേമ്പതി സ്വദേശികളായ കതിരേശൻ(25), അരവിന്ദ് കുമാർ (28), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), കൊഴിഞ്ഞാമ്പാറ ദിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരെയാണ് പിടികൂടിയത്. പിടിച്ചെടുത്ത കോഴികളെ പൊലീസ് സ്റ്റേഷനിൽ ലേലം ചെയ്ത് വിൽക്കും.കോടതിയിൽ തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് കോഴികളെ ലേലം ചെയ്ത് ആ തുക കോടതിയിൽ കെട്ടിവെക്കുന്നത്.