ബി.ജെ.പിയില്‍ സ്ഥനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. ഒരാഴ്ചയ്ക്കുള്ളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ കഴിയും. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കും. പാര്‍ട്ടിയുടെ അഭിപ്രായം പ്രസിഡന്റ് പറയുന്നതാണെന്നും മുരളീധരന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂരില്‍ മല്‍സരിച്ചത് എന്‍ഡിഎയിലെ ആശയക്കുഴപ്പം കൊണ്ടല്ല. രാഹുല്‍ഗാന്ധിയെ നേരിടാന്‍ തുഷാര്‍ വെള്ളാപ്പള്ളി വയനാട്ടില്‍ മല്‍സരിക്കണമെന്ന് തീരുമാനിച്ചു. ബി.ജെ.പി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്ത് വന്നത് ഒന്നോ രണ്ടോ സീറ്റുകളിലാണ്. ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ മുന്നേറ്റം ഉണ്ടാക്കും. 20 സീറ്റുകളില്‍ സി.പി.എമ്മും കോണ്‍ഗ്രസും ധാരണയായി എന്നാണ് തനിക്ക് കിട്ടിയ വിവരമെന്നും മുരളീധരന്‍.ഈ തെരഞ്ഞെടുപ്പില്‍ അതിനേക്കാളേറെ സീറ്റുകളില്‍ ബിജെപിക്ക് സാധ്യതയുണ്ടെന്ന് സിപിഎമ്മും യുഡിഎഫും തിരിച്ചറിഞ്ഞിട്ടുണ്ട്. തനിക്ക് ലഭിച്ച വിവരം അനുസരിച്ച്, ബിജെപിക്കെതിരെ നീങ്ങാന്‍ 20 സീറ്റുകളില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് മുരളീധരന്‍ ആരോപിച്ചു.