ഐഎസ്എൽ ഫുട്ബോളിൽ, സീസണിലെ അവസാന മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിനു തോൽവി. ബ്ലാസ്റ്റേഴ്സിനെ 2–0നു തോൽപിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫ് ഉറപ്പിച്ചു. 20 മത്സരങ്ങളിൽ 33 പോയിന്റുമായാണ് എടികെ മോഹൻ ബഗാനും മുംബൈ സിറ്റിക്കും പിന്നാലെ നോർത്ത് ഈസ്റ്റ് പ്ലേ ഓഫ് ഉറപ്പിച്ചത്.തോൽവിയറിയാതെ 9 മത്സരങ്ങൾ പൂർത്തിയാക്കിയാണു നോർത്ത് ഈസ്റ്റിന്റെ പ്ലേ ഓഫ് പ്രവേശം. 2–ാം തവണയാണു ടീം പ്ലേ ഓഫിലെത്തുന്നത്
ആദ്യ പകുതിയിൽ മലയാളിതാരം വി.പി.സുഹൈർ (34’), അപൂയ (45+1’) എന്നിവർ നേടിയ ഗോളുകളിൽ തന്നെ നോർത്ത് ഈസ്റ്റുകാർ വിജയമുറപ്പിച്ചു. 9–ാം തോൽവിയേറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്സ് 17 പോയിന്റുമായി 10–ാം സ്ഥാനത്താണു സീസൺ അവസാനിപ്പിക്കുന്നത്. ഒഡിഷ മാത്രമാണ് പിന്നിലുള്ളത്.
. ഐ എസ്എൽ പ്ലേ ഓഫിലേക്കു ടീമിനെയെത്തിക്കുന്ന ആദ്യ ഇന്ത്യൻ പരിശീലകനെന്ന നേട്ടം നോർത്ത് ഈസ്റ്റ് മാനേജർ ഖാലിദ് ജമീൽ സ്വന്തമാക്കി