
കുന്ദമംഗലത്ത് ടൗണിൽ വിവിധ ഇടങ്ങളിൽ മോഷണം. കഴിഞ്ഞ രണ്ടു ദിവസമായി കുന്ദമംഗലം കാരന്തൂർ ഭാഗങ്ങളിൽ ആണ് മോഷ്ടാക്കൾ കടകൾ കുത്തി തുറന്ന് മോഷണം നടത്തുന്നതായി പരാതിഉയർന്നത്. ഇന്നലെ
രാത്രി മുക്കം റോഡിലെ പി കെ എം ചിക്കൻ സ്റ്റാളിലും, സിന്ധു തീയേറ്ററിന് സമീപത്തെ സ്പോർട്സ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടയിലുമാണ് മോഷണം നടന്നത്. ഇവയിൽ പി കെ എമ്മിൽ നിന്നും മൂവായിരം രൂപയും 2 വിലകൂടിയ പ്രാവുകളും മോഷണം പോയതായി ഇവർ കുന്ദമംഗലം പോലീസിൽ പരാതി നൽകി.
സ്പോർട്സ് സ്ഥാപനത്തിലും സമാന രീതിയിലാണ് മോഷണം ഉണ്ടായിരിക്കുന്നത് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിവരുന്നുണ്ട് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. ഈയിടെ കുന്ദമംഗലം താഴെ ബസ്റ്റാന്റിൽ നിന്നും മദ്രസാ അധ്യാപകന്റെ പകലിൽ നിന്നും ആറായിരം രൂപ നഷ്ടപ്പെട്ടിരുന്നു.പരിചയം നടിച്ചു വന്ന ഒരാളാണ് ഇതിനു പിന്നിൽ എന്നാണ് സംശയം

