സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയക്ക് മുകളിലെത്തി. 93.08 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്. ഡീസൽ വില 87.53 രൂപയായി ഉയർന്നു. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 91 രൂപ 33 പൈസയാണ്. ഡീസൽ വില 85 രൂപ 92 പൈസയായും ഉയർന്നു.