Local

ഗുജറാത്ത് വംശഹത്യയുടെ രണ്ടാം പതിപ്പിന് സംഘ്പരിവാര്‍ ശ്രമം; ഐ എസ് എം

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ തെരഞ്ഞ് പിടിച്ച് അക്രമിക്കുന്ന സംഘ് പരിവാര്‍ ഭീകരതക്കെതിരെ ഐ എസ് എം കോഴിക്കോട് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് വമ്പിച്ച പ്രതിഷേധ റാലി നടന്നു. കൊലയും കൊള്ളിവെയ്ക്കും നടത്തിയും നിരപരാധികളെ വെടിവെച്ച് വീഴ്ത്തിയും ഫാസിസ്റ്റുകളും അവര്‍ക്ക് ഓശാന പാടുന്ന പോലീസും അഴിഞ്ഞാടുകയാണെന്നും ഗുജറാത്ത് മോഡല്‍ വംശഹത്യയുടെ രണ്ടാം പതിപ്പാണ് ഡല്‍ഹിയില്‍ നടക്കുന്നതെന്നും റാലി അഭിപ്രായപ്പെട്ടു.

സംഘ്പരിവാര്‍ ശക്തികളുടെ ക്രൂരതക്കെതിരെ മനസ്സാക്ഷിയുള്ളവര്‍ മുഴുവനും അണിനിര ക്കേണ്ട സന്ദര്‍ഭമാണിത്. അക്രമങ്ങള്‍ അടിച്ചമര്‍ത്താനുള്ള യാതൊരു നീക്കവുമില്ലെന്ന് മാത്ര മല്ല അക്രമികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സമീപനമാണ് ഭരണകൂടവും പോലീസും സ്വീകരിക്കുന്നത്. മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയുടെ സംരക്ഷണത്തിനും മതേ തര ഇന്ത്യയുടെ വീണ്ടെടുപ്പിനും രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം കൈ കോര്‍ക്കണമെന്നും പ്രതിഷേധ റാലി ആവശ്യപ്പെട്ടു.
പട്ടാളപ്പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച റാലി പാളയം വഴി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധയോഗം ഐ എസ് എം. സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. കെ എന്‍ എം. സംസ്ഥാന സെക്രട്ടറി ഐ പി അബ്ദുസലാം, കെ എന്‍ എം ജില്ലാ പ്രസിഡണ്ട് അബ്ദുല്‍മജീദ് സുല്ലമി, ഐ എസ് എം. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഉസ്മാന്‍, എം എസ് എം. ജില്ലാ സെക്രട്ടറി നസീല്‍ ചാലിയം, എം ജി എം. ജില്ലാ സെക്രട്ടറി സഫൂറ തിരുവണ്ണൂര്‍ തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!