Kerala

എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കാറില്‍ അടിച്ചിട്ടില്ല; ദൃശ്യങ്ങള്‍ പുറത്ത്

എസ് എഫ് ഐ പ്രവര്‍ത്തകര്‍ തന്റെ കാറില്‍ അടിച്ചു എന്ന് ഗവര്‍ണര്‍ പറഞ്ഞത് കള്ളമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഗവര്‍ണ്ണറുടെ കാറിന് സമീപത്തേക്ക് ഒരു എസ് എഫ് ഐ പ്രവര്‍ത്തകന്‍ പോലും പോയില്ല. പ്രതിഷേധക്കാരെ പൊലീസ് തടയുന്നതും ദൃശ്യങ്ങളില്‍ കാണാം. പ്രതിഷേധം കണ്ട് ഗവര്‍ണര്‍ വാഹനം നിര്‍ത്തുകയായിരുന്നു. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ റോഡിനിരുവശവും നിന്ന് പ്രതിഷേധിക്കുകയായിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനത്തിലേക്ക് പാഞ്ഞടുക്കുന്നതായി പുറത്തുവന്ന വിഡിയോയില്‍ ഒരിടത്തും കാണാനാകില്ല. ഗവര്‍ണര്‍ പറഞ്ഞതുപോലെ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കാറിന്റെ ചില്ലില്‍ അടിയ്ക്കുന്നതായും ദൃശ്യങ്ങളിലില്ല

ഗവര്‍ണറാണ് വാഹനത്തിന്റെ ഡോര്‍ തുറന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ ചെന്നത്. എസ്എഫ്ഐ പ്രവര്‍ത്തകരാരും തന്നെ ഗവര്‍ണറുടെ വാഹനത്തിന് അടുത്തേക്ക് എത്തിയിട്ടില്ലെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. കൂടാതെ വഴിയരികില്‍ നിന്ന് പ്രതിഷേധിക്കുന്ന എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നതായും ദൃശ്യങ്ങളില്‍ കാണാം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!